ഓപ്പറേഷന്‍ പി ഹണ്ട്: യുവാവിനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു

0 second read
Comments Off on ഓപ്പറേഷന്‍ പി ഹണ്ട്: യുവാവിനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു
0

കോഴഞ്ചേരി: കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ഓപ്പറേഷന്‍ പി ഹണ്ട് പ്രകാരം യുവാവ് അറസ്റ്റില്‍. മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി മാതിരംപിള്ളില്‍ വിഷ്ണു എസ് നായരെ(24)യാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കൈവശമുള്ള രണ്ട് ഫോണുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തു മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ ടെലഗ്രാം വഴി പലര്‍ക്കും അയച്ചു കൊടുത്ത് ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതായി സൈബര്‍ സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇയാളുടെ ഫോണില്‍ നിന്നും അശ്ലീല വീഡിയോകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …