
തിരുവല്ല: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. വെണ്‍പാല താഴമ്പള്ളത്ത് വീട്ടില്‍ കുഞ്ഞായന്‍ എന്ന് വിളിക്കുന്ന വര്‍ഗീസ് (67) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ച് വരികയാണ്. കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ഒരാള്‍ കുട്ടിയുടെ മാതാവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടര്ന്ന്മാതാവ് നല്കിയ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.