
പന്തളം: മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വച്ച് സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന മാധ്യമ പ്രവര്‍ത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം 23 ന് നടക്കും. പിടി 341-ാം നമ്പരായി പ്രവര്‍ത്തിക്കുന്ന സംഘം വൈകിട്ട് 3.30ന് സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ഓഫീസ് ഉദ്ഘാടനവും ആദ്യ നിക്ഷേപം സ്വീകരിക്കലും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ജില്ലയിലെ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.