മാധ്യമപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണം: ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍

1 second read
Comments Off on മാധ്യമപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണം: ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍
0

പത്തനംതിട്ട: പത്ര ദൃശ്യ ഓണ്‍ലൈന്‍ നവമാധ്യമ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാണിക്കുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമയബന്ധിതമായി വാര്‍ത്തകള്‍ ലഭിക്കുന്നതിന് അധികാരികളുടെ ശ്രദ്ധ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മീഡിയ ലിസ്റ്റില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്തണം. മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കും വേണ്ടി രൂപീകൃതമായ സംഘടനയാണ് ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം അംഗീകാരം നല്‍കിയ കേരളത്തിലെ രണ്ടു സംഘടനകളില്‍ ഒന്നാണിത്.

ജില്ലയിലെ അംഗങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡും വാഹന സ്റ്റിക്കറും സംസ്ഥാന ട്രഷറര്‍ കൃഷ്ണകുമാര്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്‍്‌റ് വര്‍ഗീസ് മുട്ടം (എല്‍സ ന്യൂസ് ഡോട്ട് കോം )അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറര്‍ കൃഷ്ണകുമാര്‍ (ഇ.ബി എം ന്യൂസ്) മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റുമാരായി ജയന്‍കുമാര്‍ കോന്നി(കോന്നി വാര്‍ത്ത ഡോട്ട് കോം), കൈലാസ് കലഞ്ഞൂര്‍ (കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ )എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ബാബു വെമ്മേലി (പമ്പ വിഷന്‍ ഡോട്ട് കോം ), ജിബു വിജയന്‍ (പിറ്റിഎ ഓണ്‍ലൈന്‍ മീഡിയ) എന്നിവര്‍ പ്രസംഗിച്ചു.

 

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …