ദമ്പതികളെവാന്‍ വാന്‍ ഇടിച്ചു കൊല്ലാന്‍ ശ്രമം: ഓര്‍ത്തഡോക്‌സ് സഭാ വൈദികനെതിരേ വധശ്രമത്തിന് കേസെടുത്തു

0 second read
Comments Off on ദമ്പതികളെവാന്‍ വാന്‍ ഇടിച്ചു കൊല്ലാന്‍ ശ്രമം: ഓര്‍ത്തഡോക്‌സ് സഭാ വൈദികനെതിരേ വധശ്രമത്തിന് കേസെടുത്തു
0

പന്തളം: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഴി തര്‍ക്കത്തിന്റെ പേരില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാരെ വാന്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികനെതിരേ പോലീസ് കേസെടുത്തു.
നരിയാപുരം സ്വദേശി ഫാ. ഗീവര്‍ഗീസ് കോശിക്കെതിരെയാണ് കേസ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ തുമ്പമണ്‍ മുട്ടത്തിന് സമീപമാണ് അയല്‍വാസികളായ തങ്കച്ചന്‍ ബാബു, ഭാര്യ അനിത എന്നിവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വൈദികന്‍ ഓമ്‌നി വാന്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയതായി പരാതിയുള്ളത്. മുളക്കുഴയില്‍ നിന്നും നരിയാപുരത്തേക്ക് വരികയായിരുന്ന തങ്കച്ചന്‍ ബാബുവും ഭാര്യ അനിതയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വൈദികനായ ഗീവര്‍ഗീസ് മനഃപൂര്‍വം വാനിടിച്ച് ദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അനിത പറഞ്ഞു.

റോഡില്‍ വേറെ വാഹനം ഉണ്ടായിരുന്നില്ല. തങ്ങള്‍ പരമാവധി സ്‌കൂട്ടര്‍ ഒതുക്കിയിട്ടും വൈദികന്‍ വാന്‍ കൊണ്ട് ഇടിക്കുകയായിരുന്നു. അതിന് മുന്‍പ്, അച്ചനാണ് പിറകേ വരുന്നതെന്നും നമ്മുടെ സ്‌കൂട്ടറില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നും ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇതിനോടകം ഇടിച്ചു വീഴ്ത്തി കടന്നു പോയെന്നും അനിത പറയുന്നു.

ഈ സമയം വീട്ടില്‍ കൊണ്ടു പോയി കാര്‍ ഇട്ടിട്ട് തിരികെ സ്‌കൂട്ടറില്‍ വൈദികന്‍ അവിടേക്ക് വന്നു. എതിരേ വാഹനം വന്നപ്പോള്‍ വാന്‍ എന്തിലോ തട്ടിയെന്നും അതെന്താണെന്ന് നോക്കാനും വേണ്ടിയാണ് വന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, വൈദികന്‍ തങ്ങളെകൊല്ലാന്‍ ശ്രമിച്ചുവെന്ന് നിലപാടിലായിരുന്നു ദമ്പതികള്‍.

സമീപവാസികളായ തങ്കച്ചനും പുരോഹിതനുമായി അഞ്ചു വര്‍ഷത്തോളമായി വഴി തര്‍ക്കം നിലവിലുണ്ട്. വൈരാഗ്യത്തിന്റെ പേരില്‍ മുന്‍പും വൈദികന്‍ തങ്ങള്‍ക്ക് നേരെ സമാനമായ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഈ വിവരം പോലീസ് അധികൃതരുടെയും കോടതിയുടെയും ശ്രദ്ധയില്‍ കൊണ്ടു
വന്നിട്ടുള്ളതാണെന്നും അനിത പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍, വൈദികന്‍ പല തവണ ഓമ്‌നി വാന്‍ ഉപയോഗിച്ച് തട്ടിയതായും ഇരുവരും പോലീസിന് മൊഴി നല്‍കി. വീഴ്ചയില്‍ സാരമായി പരുക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് കെ.പി.സി 324, 308 വകുപ്പുകള്‍ ചുമത്തി ഗീവര്‍ഗീസ് കോശിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …