മതനിരപേക്ഷത സംരക്ഷിക്കുവാൻ അധ്യാപകർ മുന്നിട്ടിറങ്ങുക: ഡോ.തോമസ് ഐസക്

0 second read
Comments Off on മതനിരപേക്ഷത സംരക്ഷിക്കുവാൻ അധ്യാപകർ മുന്നിട്ടിറങ്ങുക: ഡോ.തോമസ് ഐസക്
0

മല്ലപ്പള്ളി : കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്നതാണെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ അധ്യാപകർ മുന്നിട്ടിറങ്ങണമെന്നും മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് .

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 32 മത് ജില്ലാ സമ്മേളനം മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ വളർച്ച മതനിരപേക്ഷതയിലൂന്നിയതാണ്. വർഗീയത ശക്തിപ്പെടുത്തുന്ന വിധത്തിൽ വിദ്യാഭ്യാസത്തെ പൊളിച്ചെഴുതുവാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുവാൻ പ്രധാന പങ്കുവഹിക്കേണ്ടത് അധ്യാപക സമൂഹമാണ്.  സ്വന്തം വിദ്യാലയങ്ങളിൽ മികവാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളൊരുക്കുകയെന്നതും സംഘടനാ പ്രവർത്തനമായി കരുതണം. ജാതിരഹിതമായ പൗരബോധത്തെ സൃഷ്ടിച്ച പൊതു വിദ്യാലയങ്ങളിൽ കേരളത്തിലെ മുഴുവൻ കുട്ടികളും പഠിക്കണം.

വിവരങ്ങൾ കുത്തി നിറയ്ക്കുന്ന അധ്യാപക ജോലിയിൽ നിന്നും കുട്ടികളുടെ പക്ഷത്തു നിന്നുള്ള മികവാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത് .
മതനിരപേക്ഷതയും ശാസ്ത്രീയ മനോഭാവവും കേരള വിദ്യാഭ്യാസത്തിന്റെ കരുത്താണ് .അത് സംരക്ഷിക്കുകയെന്നത് പൊതുവിദ്യാഭ്യാസ പ്രവർത്തകരുടെ മുഖ്യ അജണ്ടയാകണമെന്നും ഡോ. ടി എം തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പിജി ആനന്ദന്റെ അധ്യക്ഷതയിൽ സ്വാഗതസംഘം ചെയർമാൻ ബിനു വർഗീസ്,
എഫ്.എസ്.ഇ.ടി.ഓ. ജില്ലാ സെക്രട്ടറി ഡി. സുഗതൻ , കെ.എസ്.ടി.എ . സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം  സി. ബിന്ദു, കെ.എൻ. അനിൽകുമാർ, എസ്.ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.

കെ.എസ്.ടി.എ. മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ജെ. ഹരികുമാർ, സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി,
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നി എന്നിവർ സംബന്ധിച്ചു.. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ ജോ.സെക്രട്ടറി ഗണേഷ് റാം രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് ബിജി കെ. നായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം  കെ.പ്രഭാകരൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ  എസ്. ശൈലജകുമാരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വൈകുന്നേരം മല്ലപ്പള്ളി ടൗണിൽ നടന്ന പൊതുസമ്മേളനം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. ആനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.ബിന്ദു, ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ , സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി.കെ. പ്രസന്നൻ, എൻ.ഡി. വത്സല, കെ.ഹരികുമാർ, ജില്ലാ ജോ.സെക്രട്ടറി എം. ദീപ്തി എന്നിവർ പ്രസംഗിച്ചു.

നാളെ രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. 11 ന് വികസന സെമിനാർ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് എസ്. വള്ളിക്കോടിന്റെ അധ്യക്ഷതയിൽ സി.ഐ.ടി.യു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.ബി. ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തും.

2 ന് സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് പ്രസംഗിക്കും.
3 ന് തെരഞ്ഞെടുപ്പ് .
4 ന് സമാപിക്കും

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …