
പത്തനംതിട്ട: നഗരത്തിലെ വാരിക്കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. കൊല്ലം കടയ്ക്കല്‍ സ്വദേശി മനോജിനാണ് പരുക്കേറ്റത്. മൂന്ന് വാരിയെല്ലും വലതു തോളിലെ അസ്ഥിയും ഒടിഞ്ഞു. മനോജിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ കുഴികള്‍ അടയ്ക്കാന്‍ വാട്ടര്‍ അതോറിട്ടി കരാറുകാരന് നല്‍കിയ കാലാവധി വെള്ളിയാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് അപകടം.