പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് സി.ദിവാകരന്‍

0 second read
Comments Off on പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് സി.ദിവാകരന്‍
0

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് സി.ദിവാകരന്‍. കൊലവിളി നടത്തുന്ന അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസ്സമെന്ന് സി.ദിവാകരന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ അന്‍വര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി.ദിവാകരന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം അന്‍വറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് ചെസ്റ്റ് നമ്പര്‍ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അന്‍വര്‍ പറയുന്നത് അനുസരിച്ച് പൊലീസ് പോകുന്നു. അന്‍വറിന് വെല്ലുവിളിക്കാന്‍ ആരാണ് ധൈര്യം കൊടുക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കാന്‍ എംഎല്‍എ നേതൃത്വം നല്‍കുന്നു. പിന്നാലെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

 സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും നെല്ലിമുകളില്‍

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…