ചിറ്റാറിലെ മത്തായിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു: നിര്‍മാണ കമ്മറ്റി നിലവില്‍ വന്നു

0 second read
Comments Off on ചിറ്റാറിലെ മത്തായിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു: നിര്‍മാണ കമ്മറ്റി നിലവില്‍ വന്നു
0

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച ചിറ്റാറിലെ യുവകര്‍ഷകന്‍ മത്തായിയുടെ കുടുംബത്തിന് സ്വന്തമായ ഒരു വീട് എന്നത് യാഥാര്‍ഥ്യമാക്കുവാന്‍ ഭവന നിര്‍മാണ കമ്മറ്റി രൂപീകരിച്ചു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആറുമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാന്‍ വേണ്ട ക്രമീകരണം നടത്തുവാന്‍ യോഗം തീരുമാനിച്ചു.

കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് മെത്രപ്പോലീത്ത രക്ഷാധികാരിയും ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രപ്പോലിത്ത ചെയര്‍മാനായും കമ്മറ്റി രൂപീകരിച്ചു. തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി വെരി. റവ. ജോണ്‍സന്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ (വൈസ് ചെയര്‍മാന്‍), ബേസില്‍ റമ്പാന്‍(ജനറല്‍ സെക്രട്ടറി), ഫാ. ടൈറ്റസ് ജോര്‍ജ്, വിക്ടര്‍ ടി. തോമസ് (കണ്‍വീനര്‍), ജോസഫ് ഇടിക്കുള (സൂപ്പര്‍ വൈസര്‍), പ്രഫ. ജി. ജോണ്‍, അനില്‍ ടൈറ്റസ്, കെ.വി.ജേക്കബ്, അജു ജോര്‍ജ്, അനീഷ് തോമസ്, തോമസ് കെ സാമുവേല്‍, ബിജോയി സി മാത്യു, ടിജു വര്‍ഗീസ് ഡാനിയേല്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വീടിന്റെ പ്ലാന്‍ കണ്‍വീനര്‍ വിക്ടര്‍ ടി. തോമസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപോലീത്തയ്ക്ക് കൈമാറി. മത്തായിയുടെ ഭാര്യ ഷീബ, കുടുംബാംഗങ്ങള്‍, എന്‍ജിനീയര്‍ കെ.എം. വര്‍ഗീസ് കോയിക്കപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Load More Related Articles
Comments are closed.

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…