
കോന്നി: തണ്ണിത്തോട് പേരുവാലിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് അപകടം. സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ത്തിട്ടുണ്ട്. തണ്ണിത്തോട് പെരുമല പുത്തന്‍വീട്ടില്‍ പി. കെ.രാജു, ഭാര്യ ഷേര്‍ലി എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായ പരുക്ക് പറ്റി. പത്തനംതിട്ടയില്‍ നിന്നും തണ്ണിത്തോട്ടിലേക്ക് വരുമ്പോളാണ് അപകടം.