ഓമല്ലൂരിലെ നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം: ഗോഡൗണ്‍ കത്തി നശിച്ചു: 10 ലക്ഷം രൂപയുടെ നാശനഷ്ടം

0 second read
Comments Off on ഓമല്ലൂരിലെ നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം: ഗോഡൗണ്‍ കത്തി നശിച്ചു: 10 ലക്ഷം രൂപയുടെ നാശനഷ്ടം
0

പത്തനംതിട്ട: ജനറേറ്ററില്‍ നിന്ന് തീ പടര്‍ന്ന് ഓമല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള നീതി സൂപ്പര്‍ മാര്‍ക്കറ്റും ഗോഡൗണും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് പമ്പ് ചെയ്ത വെള്ളം വീണ് സാധനങ്ങള്‍ക്കും കേടുപാട്. ആകെ 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഗോഡൗണില്‍ ജനറേറ്റര്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് നിന്ന് തീ പടര്‍ന്നു. ആദ്യം അവിടെയുണ്ടായിരുന്ന ഉപയോഗശൂന്യമായ കവറുകളിലും ചാക്കുകളിലുമാണ് അഗ്നിബാധ ഉണ്ടായത്. ജനറേറ്ററിന്റെ സ്വിച്ച് ബോര്‍ഡും വയറിങും മുഴുവന്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശം. പാഴ്‌വസ്തുക്കില്‍ നിന്ന് ആളിപ്പടര്‍ന്ന തീ പിന്നീട് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങള്‍, മുളക്, മല്ലി,അരി, മൈദ, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവയിലേക്കും പടര്‍ന്നു.

വിവരമറിഞ്ഞ് പത്തനംതിട്ട, അടൂര്‍ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നായി ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി. തീയണയ്ക്കുന്നതിന് വേണ്ടി പമ്പ് ചെയ്ത വെള്ളം വീണ് സാധനങ്ങള്‍ നശിച്ചിട്ടുണ്ട്. പുക വ്യാപിച്ചും സാധനങ്ങള്‍ ഉപയോഗ ശൂന്യമായി. സൂപ്പര്‍ മാര്‍ക്കറ്റിലെ വിവിധ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് കടയോട് ചേര്‍ന്ന ഗോഡൗണിലായിരുന്നു. അടുത്ത കാലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടും ഒരു ആകുന്നതേയുള്ളൂ.

നീതി സ്‌റോറില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് പുക വ്യാപിച്ചു. പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി സൂപ്പര്‍ മാര്‍ക്കറ്റാണിത്.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…