കര്‍ക്കിടകമാസ പൂജ: ശബരിമല നട തുറന്നു

0 second read
Comments Off on കര്‍ക്കിടകമാസ പൂജ: ശബരിമല നട തുറന്നു
0

ശബരിമല: കര്‍ക്കിടകമാസ പൂജകള്‍ക്കായി ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. രാജീവരരുടെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തനും ഉണ്ടായിരുന്നു. മാളികപ്പുറത്ത് മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തിങ്കള്‍ പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.

5.30 ന് മഹാഗണപതിഹോമം, നെയ്യഭിഷേകം. 7.30 ന് ഉഷപൂജ, 12.30 ന് ഉച്ചപൂജ, 21 വരെയുള്ള ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്താം. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 21 ന് രാത്രി നട അടയ്ക്കും.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…