ഡ്രൈവര്‍ ഉറങ്ങിപ്പോയി: തീര്‍ഥാടക വാഹനം കുഴിയിലേക്ക് മറിഞ്ഞു: ആറ്റില്‍ വീഴാതിരുന്നത് വന്‍ അപകടം ഒഴിവാക്കി

0 second read
Comments Off on ഡ്രൈവര്‍ ഉറങ്ങിപ്പോയി: തീര്‍ഥാടക വാഹനം കുഴിയിലേക്ക് മറിഞ്ഞു: ആറ്റില്‍ വീഴാതിരുന്നത് വന്‍ അപകടം ഒഴിവാക്കി
0

റാന്നി: വടശേരിക്കര വലിയപാലത്തിനു സമീപം തീര്‍ഥാടക വാഹനം അപകടത്തില്‍പ്പെട്ടു. ബുധന്‍ വൈകിട്ട് മൂന്ന് മണിയോടെ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിനു ഇടതു വശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ശുചിമുറി കെട്ടിടത്തില്‍ വാഹനം ഇടിച്ചു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. തൊട്ടു താഴെയാണ് കല്ലാര്‍ ഒഴുകുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പാലത്തിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതാണ് വാഹനം മീറ്ററുകളോളം താഴ്ചയിലേക്ക് പതിക്കാന്‍ കാരണമായത്.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…