കഞ്ചാവുമായി മാരുതി കാറില്‍ പാഞ്ഞ യുവാക്കള്‍ക്ക് പിന്നാലെ ഡാന്‍സാഫ് ടീം: കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പിടിയിലായത് രണ്ടു പേര്‍

0 second read
Comments Off on കഞ്ചാവുമായി മാരുതി കാറില്‍ പാഞ്ഞ യുവാക്കള്‍ക്ക് പിന്നാലെ ഡാന്‍സാഫ് ടീം: കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പിടിയിലായത് രണ്ടു പേര്‍
0

പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം പിന്തുടരുന്നതറിഞ്ഞ് മാരുതി കാറില്‍ പാഞ്ഞ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മതിലില്‍ ഇടിച്ചു നിന്ന വാഹനത്തില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ചെറിയനാട് ദീപാലയം വീട്ടില്‍ ജയന്റെ മകന്‍ നിതിന്‍ (31), നെടുവരംകോട് അഞ്ജു നിവാസില്‍ വിശ്വനാഥന്റെ മകന്‍ വിഷ്ണു (29) എന്നിവരാണ് പിടിയിലായത്.

മാരുതി കാറില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ്  ടീം പിന്തുടര്‍ന്നത്.  കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെണ്ണിക്കുളത്ത് വച്ച് ഡാന്‍സാഫ് ടീമിന്റെ സുമോ വാഹനത്തില്‍ ഇടിച്ച് കേടുപാടുകള്‍ വരുത്തിയ ശേഷം കുതിച്ച കാര്‍ വെണ്ണിക്കുളം പോളിടെക്‌നിക് കോളേജിന്റെ സമീപത്തുള്ള മതിലില്‍ ഇടിച്ചിട്ടു നിന്നു. ഇറങ്ങിയോടാന്‍ ശ്രമിച്ച രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും രണ്ടു പാക്കറ്റുകളിലായി നാല് കിലോയില്‍ പരം കഞ്ചാവും കണ്ടെടുത്തു. കോയിപ്രം പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…