
പത്തനംതിട്ട: ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി കാനറ ബാങ്ക് കൊല്ലം റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആദില ഹനീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് റീജിയണല്‍ മാനേജര്‍ ജെ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ നീതു കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ക്കുള്ള വായ്പാ സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചു. ഡിവിഷണല്‍ മാനേജര്‍ ലിജി സദാശിവന്‍, സീനിയര്‍ മാനേജര്‍ സി.ജെ. ഷേര്‍ലി എന്നിവര്‍ സംബന്ധിച്ചു.