പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള യുവതിക്ക് ജോലിയും മരുന്ന് കമ്പനിയുടെ ഏജന്‍സിയും വാഗ്ദാനം ചെയ്ത് 1.68 ലക്ഷം തട്ടി: യുവാവ് അറസ്റ്റില്‍

0 second read
Comments Off on പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള യുവതിക്ക് ജോലിയും മരുന്ന് കമ്പനിയുടെ ഏജന്‍സിയും വാഗ്ദാനം ചെയ്ത് 1.68 ലക്ഷം തട്ടി: യുവാവ് അറസ്റ്റില്‍
0

പത്തനംതിട്ട: ജോലി തട്ടിപ്പ് പതിവാക്കിയ യുവാവ് റിമാന്‍ഡില്‍ കഴിയവേ സമാന തട്ടിപ്പില്‍ വീണ്ടും അറസ്റ്റില്‍. തിരുവനന്തപുരം ഉളിയാതുറ ചെമ്പഴന്തി ശ്രീകാര്യം ചെറുകുന്നം പങ്കജമന്ദിരം വീട്ടില്‍ വിഷ്ണു (29)വിനെയാണ് ഇലവുംതിട്ട പോലീസ് പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കി ജയിലില്‍ വച്ച് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ജോലിയും സണ്‍ഫാര്‍മയുടെ മരുന്ന് വിതരണം തരപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞ് മെഴുവേലി ആലക്കോട് രമ്യാഭവനില്‍ പുഷ്പാംഗദന്റെ മകള്‍ രമ്യ (34)യില്‍ നിന്ന് 1.68 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. കഴിഞ്ഞ വര്‍ഷം മേയ് 25 മുതല്‍ ജൂണ്‍ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇലവുംതിട്ട സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള രമ്യയുടെ അക്കൗണ്ടില്‍ നിന്നും പ്രതിയുടെ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 1,68,000 രൂപ പല തവണയായി അയച്ചുകൊടുക്കുകയായിരുന്നു.

കഴിഞ്ഞ 21 ന് രമ്യ സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും മറ്റ് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. പ്രതി, എറണാകുളം തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസില്‍ റിമാന്‍ഡില്‍ കാക്കനാട് ജില്ലാ ജയിലിലും തുടര്‍ന്ന്, ഇടുക്കി ജില്ലാ ജയിലിലും പാര്‍പ്പിക്കപ്പെട്ടു വരികയാണെന്ന വിവരം മനസിലാക്കി. അവിടെയെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രൊഡക്ഷന്‍ വാറന്റ് മുഖേനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയാനും തെളിവുകള്‍ ശേഖരിക്കാനുമാണ് പോലീസ് നീക്കം. ആലപ്പുഴ അര്‍ത്തുങ്കല്‍, തൃശൂര്‍ ചേലക്കര എന്നീ പോലീസ് സ്‌റ്റേഷനുകളിലെ വിശ്വാസ വഞ്ചന കേസുകളിലും ഇയാള്‍ പ്രതിയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സംഘത്തില്‍ എസ്.ഐമാരായ അനില്‍ കുമാര്‍, വിഷ്ണു, എസ്.സി.പി.ഓ സന്തോഷ്, സി.പി.ഓമാരായ പ്രശോഭ്, അഖില്‍, അനൂപ് എന്നിവരാണുള്ളത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…