പരുത്തിപ്പാറ ‘കൊലക്കേസ്’: പൊലീസിന് മുട്ടന്‍ പണി വരുന്നു: നൗഷാദിനെ കൊന്നുവെന്ന് കസ്റ്റഡിയില്‍ മര്‍ദിച്ചു പറയിപ്പിച്ചതാണെന്ന് അഫ്‌സാന: പെപ്പര്‍ സ്‌പ്രേ അടിച്ചു: വനിതാ പൊലീസ് മര്‍ദിച്ചു: പൊലീസ് കോടതിയില്‍ വിയര്‍ക്കും

0 second read
Comments Off on പരുത്തിപ്പാറ ‘കൊലക്കേസ്’: പൊലീസിന് മുട്ടന്‍ പണി വരുന്നു: നൗഷാദിനെ കൊന്നുവെന്ന് കസ്റ്റഡിയില്‍ മര്‍ദിച്ചു പറയിപ്പിച്ചതാണെന്ന് അഫ്‌സാന: പെപ്പര്‍ സ്‌പ്രേ അടിച്ചു: വനിതാ പൊലീസ് മര്‍ദിച്ചു: പൊലീസ് കോടതിയില്‍ വിയര്‍ക്കും
0

പത്തനംതിട്ട : പൊലീസിനെതിരെ ആരോപണങ്ങളുമായി കൂടല്‍ പൊലീസില്‍
ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നല്‍കിയ അഫ്‌സാന. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്‌സാന ആരോപിച്ചു.

വനിതാ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്‌സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അഫ്‌സാനയുടെ പ്രതികരണം.

ഭര്‍ത്താവ് പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ജയില്‍ മോചിതയുമായി. പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊലീസിനെതിരെ ആരോപണങ്ങളുന്നയിച്ചത്.

ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാന പൊലീസിന് കഴിഞ്ഞ ദിവസം നല്‍കിയ മൊഴി. പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താന്‍ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്‌സാന പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അസ്ഥാനത്തില്‍ പൊലീസ് അഫ്‌സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടര്‍ന്ന് റിമാന്‍ഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു.

മൃതദേഹത്തിനായി പരുത്തിപ്പാറയില്‍ ഇവര്‍ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്‌സനായ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…