അതിഥിത്തൊഴിലാളികളുടെ ക്യാമ്പില്‍ സംസ്ഥാനമൊട്ടാകെ പരിശോധന: 142 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് ലേബര്‍ ഓഫീസര്‍മാര്‍

0 second read
Comments Off on അതിഥിത്തൊഴിലാളികളുടെ ക്യാമ്പില്‍ സംസ്ഥാനമൊട്ടാകെ പരിശോധന: 142 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് ലേബര്‍ ഓഫീസര്‍മാര്‍
0

തിരുവനന്തപുരം: അതിഥിതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്ബുകളിലും താമസസ്ഥലങ്ങളിലും നിര്‍മാണ സ്ഥലങ്ങളിലും സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പ് പരിശോധന നടത്തി.

സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അതത് അസി ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്ബുകളും പരിശോധിച്ച്‌ പ്രവര്‍ത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന.

കരാര്‍ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷൻ വര്‍ക്കേഴ്‌സ് നിയമം എന്നിവ പ്രകാരം നടത്തിയ പരിശോധനയില്‍ ലൈസൻസില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍,കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ 142 ക്യാമ്ബുകളിലും വര്‍ക്ക് സൈറ്റുകളിലുമായി 3963 അതിഥിതൊഴിലാളികള്‍ ജോലി ചെയ്യുന്നതായും കണ്ടെത്തി. അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷൻ സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളും പരിശോധനയുടെ ഭാഗമായി നടത്തിവരികയാണ്.

അതിഥിതൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനല്‍ പശ്ചാത്തലം എന്നിവ കണ്ടെത്തുക, പകര്‍ച്ചവ്യാധി സാധ്യതകള്‍ വിലയിരുത്തുക, അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതരസംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ ,ലൈസൻസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.

ലഹരി ഉപഭോഗം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ് എക്‌സൈസ് വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് എക്‌സൈസ്് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച്‌ വരും ദിവസങ്ങളിലും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ തുടരുമെന്ന് അറിയിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…