
തിരുവല്ല: ആറു കുട്ടികള്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാവുംഭാഗം ഗവ. എല്‍.പി.എസ് ഒരാഴ്ചത്തേക്ക് അടച്ചു. വിവിധ ക്ലാസുകളിലെ ആറു കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച വരെയാണ് അവധി. 322 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂളിന് അവധി നല്‍കിയിരിക്കുന്നത്.