പരുമല നാക്കട കൊലപാതകം: അനില്‍ കുമാറിന്റെ തയാറെടപ്പുകള്‍ അഞ്ചു മാസം മുന്‍പ് തുടങ്ങി: മൂന്നു ദിവസം മുന്‍പ് മാതാപിതാക്കളെ വിളിച്ചു കൊണ്ടു വന്നത് കൊല്ലാന്‍ തീരുമാനിച്ച്: നാടു നടുക്കിയ കൊലക്കേസിന്റെ പിന്നാമ്പുറം ഇങ്ങനെ

0 second read
Comments Off on പരുമല നാക്കട കൊലപാതകം: അനില്‍ കുമാറിന്റെ തയാറെടപ്പുകള്‍ അഞ്ചു മാസം മുന്‍പ് തുടങ്ങി: മൂന്നു ദിവസം മുന്‍പ് മാതാപിതാക്കളെ വിളിച്ചു കൊണ്ടു വന്നത് കൊല്ലാന്‍ തീരുമാനിച്ച്: നാടു നടുക്കിയ കൊലക്കേസിന്റെ പിന്നാമ്പുറം ഇങ്ങനെ
0

തിരുവല്ല: പരുമലയിലെ നാക്കടയില്‍ ദമ്പതികളെ മകന്‍ വെട്ടിക്കൊന്നതിന് കാരണംസ്വത്തു തര്‍ക്കമെന്ന് പൊലീസ്. തികച്ചു ആസൂത്രിതമായിട്ടാണ് പരുമല നാക്കട കൃഷ്ണവിലാസം സ്‌കൂളിനു സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെ മകന്‍ അനില്‍ കുമാര്‍ ( കൊച്ചുമോന്‍ 50) കൊലപ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട്  പറഞ്ഞു. മകന്റെ അക്രമം ഭയന്ന് നിരവധി തവണ ദമ്പതികള്‍ പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വാടക വീടെടുത്ത മാറി താമസിക്കുകയും  ചെയ്തിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു നാടു നടുക്കിയ സംഭവം. വാക്കേറ്റത്തിനിടെ വീടിനുള്ളില്‍ വച്ച് കൃഷ്ണന്‍ കുട്ടിക്കാണ് ആദ്യം വെട്ടേറ്റത്. തടസം പിടിക്കാനെത്തിയപ്പോഴാണ് ശാരദയെ വെട്ടിയത്. മുറിവേറ്റ ഇരുവരും വീടിന് വെളിയിലേക്ക് ഓടി. പിന്‍തുടര്‍ന്ന അനില്‍ കൂടുതല്‍ അക്രമാസക്തനായി ഇരുവരെയും തുരുതുരാ വെട്ടുകയായിരുന്നു.  മൃതദേഹങ്ങളില്‍ കഴുത്തില്‍ അടക്കം ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. സംഭവം കണ്ട് ഓടിക്കൂടിയ സമീപവാസികള്‍ക്ക് നേരെയും അനില്‍ കൊലവിളി നടത്തി.തുടര്‍ന്ന്  പൊലീസ് എത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. ഫോറന്‍സിക് സംഘം എത്തി പരിശോധനക്ക് ശേഷം  മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി.

കാലങ്ങളായി കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അയല്‍ക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. പ്രതി അനില്‍  രണ്ടു തവണ വിവാഹം കഴിച്ചിരുന്നുവെങ്കിലും അതെല്ലാം വേര്‍പെടുത്തി. കൃഷ്ണന്‍കുട്ടിയുടെയും ശാരദയുടെയും മൂന്ന് മക്കളില്‍ ഇളയ മകനാണ് അനില്‍. മകന്റെ ശല്യം സഹിക്കാനാവാതെ കൃഷ്ണന്‍കുട്ടിയും ഭാര്യ ശാരദയും കഴിഞ്ഞ രണ്ടു മാസക്കാലമായി വാടകവീട്ടിലായിരുന്നു താമസം. മൂന്ന് ദിവസം മുമ്പാണ് അനില്‍ മാതാപിതാക്കളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.

കൊലയ്ക്കുള്ള കത്തി വാങ്ങിയത് അഞ്ചു മാസം മുന്‍പ്

കൊലയ്ക്കുള്ള മൂര്‍ച്ചയേറിയ കത്തി അനില്‍ അഞ്ചുമാസം മുന്‍പ് മാന്നാറിലെ കടയില്‍ നിന്നും വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ കഴുത്തില്‍ മാത്രം മൂന്ന് മുറിവുകള്‍ ഉണ്ട് . ഇരു മൃതദേഹങ്ങളിലുമായി പത്തോളം മുറിവുകളുണ്ട്. പ്രധാന ഞരമ്പുകള്‍ എല്ലാം മുറിഞ്ഞ നിലയിലാണ്. അനില്‍ ആസൂത്രിതമായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് അനേ്വഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണെന്ന് സംഭവ സ്ഥലത്ത് എത്തിയ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ സംഭവം നടന്ന വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അനില്‍ കുമാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് നാട്ടുകാര്‍

കൃഷ്ണന്‍കുട്ടിയുടെയും ശാരദയുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാണുന്നത് വെട്ടേറ്റ് പുളയുന്ന വൃദ്ധ ദമ്പതികളെയാണ്. എന്നാല്‍ അടുത്തേക്ക് ചെല്ലാന്‍ പ്രതി ആരെയും അനുവദിച്ചില്ല. അനില്‍കുമാര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ബഹളം കേട്ട് സ്ഥലത്തെത്തിയപ്പോള്‍ കത്തിയുമായി നില്‍ക്കുന്നതാണ്  കണ്ടതെന്നും നാട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിക്ക് അയല്‍ക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. വീട്ടുകാര്‍ അവരുമായി സഹകരിക്കുന്നതിലും എതിര്‍പ്പുണ്ടായിരുന്നു. മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എത്തുന്ന നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.  ഇതോടെ ബഹളം കേട്ടാലും നാട്ടുകാര്‍ എത്താത്ത സാഹചര്യവും ഉണ്ടായി.
മകന്‍ ഉപദ്രവിക്കുന്നതായി കാട്ടി മാതാപിതാക്കള്‍ പലവട്ടം പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് തവണ പോലീസ് സ്ഥലത്തെത്തി താക്കീത് നല്‍കിയതായും നാട്ടുകാര്‍ പറഞ്ഞു. വൃദ്ധരായ മാതാപിതാക്കളെ മുമ്പും പലതവണ പ്രതി ഉപദ്രവിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കൊല്ലപ്പെട്ട ഇരുവരും വാടക വീട്ടിലേക്ക് താമസം മാറ്റിയത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…