
റാന്നി: റാന്നി ഗ്രാമപഞ്ചായത്തംഗം മന്ദിരം രവീന്ദ്രന് വാഹനാപകടത്തിൽ പരുക്ക്. ഇന്നലെ വൈകുന്നേരം പുനലൂർ — മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം ജംഗ്ഷനിലാണ് അപകടം. കാൽ നടയാത്രികർക്ക് റോഡ് മുറിച്ചു കടക്കാൻ അടയാളപ്പെടുത്തിയ സീബ്രാ ലൈനിലൂടെ റോഡിന്റെ മറുകരയിലേക്കു നടക്കുമ്പോൾ ഇദ്ദേഹത്തെ ബൈക്ക് ഇടിച്ചു വീഴ്തുകയായിരുന്നു. നിരവധി പരുക്കുകളോടെ ഇദ്ദേഹത്തെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.