വൃത്തിയാക്കി കൊണ്ടിരിക്കേ കിണറിനുള്ളില്‍ കുഴഞ്ഞു വീണു: യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0 second read
Comments Off on വൃത്തിയാക്കി കൊണ്ടിരിക്കേ കിണറിനുള്ളില്‍ കുഴഞ്ഞു വീണു: യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
0

കൊടുമണ്‍: കിണറ്റില്‍ വീണ യുവാവിനെ അഗ്‌നി രക്ഷാ സേന നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ഇടത്തിട്ട ഐക്കരേത്ത് രാധാഭവനത്തില്‍ രമേശി(38) നെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെ വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് കിണറില്‍ തളര്‍ന്നു വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ അടൂരില്‍ നിന്നും അഗ്‌നി രക്ഷാ സേന എത്തുമ്പോഴേക്കും അയല്‍വാസികള്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. ഉടന്‍ തന്നെ ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകട നില തരണം ചെയ്തിട്ടുണ്ട്.

അസിസ്റ്റന്‍് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തില്‍ ഗേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.ജി.രവീന്ദ്രന്‍ , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുരേഷ് കുമാര്‍, ദിനൂപ് സൂരജ്, അനീഷ്, ഹോംഗാര്‍ഡുമാരായ ശശികുമാര്‍, സുരേഷ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …