മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ഥി പഞ്ചാബില്‍ മരിച്ചു

0 second read
Comments Off on മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ഥി പഞ്ചാബില്‍ മരിച്ചു
0

ചിറ്റാര്‍: പഞ്ചാബില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. കിടങ്ങില്‍ എ.കെ സജിയുടെ മകന്‍ മുഹമ്മദ് സിറാജ് (22) ആണ് മരിച്ചത്. ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തി ചികില്‍സ നടത്തി കഴിഞ്ഞ മാസം 18 നാണ് തിരികെ മടങ്ങിയത്. മരണ വാര്‍ത്തയറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കള്‍ പഞ്ചാബിലേക്ക് തിരിച്ചിട്ടുണ്ട്. കബറടക്കം പിന്നീട്. മാതാവ്: അബീഷ പി എം. സഹോദരന്‍: മുഹമ്മദ് സിയാദ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…