വിരമിച്ച എന്‍എസ്ജി കമാന്‍ഡോ സ്വയം വെടിവച്ച് ജീവനൊടുക്കിയ നിലയില്‍: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

0 second read
Comments Off on വിരമിച്ച എന്‍എസ്ജി കമാന്‍ഡോ സ്വയം വെടിവച്ച് ജീവനൊടുക്കിയ നിലയില്‍: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
0

തിരുവല്ല: വിരമിച്ച ഇന്ത്യന്‍ ആര്‍മി എന്‍എസ്ജി കമാന്‍ഡോയെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കുറ്റുര്‍ കൊല്ലം പറമ്പില്‍ ചിന്നു വില്ലയില്‍ സജി വര്‍ഗീസ് (48) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സ്വന്തം പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണ് മരണം.

ഭാര്യയയുമായി വിവാഹ മോചനത്തിന് കുടുംബകോടതിയില്‍ കേസ് നടക്കുന്നുണ്ടായിരുന്നു. ഇന്നലെ കോടതിയില്‍ സജി വിചാരണയ്ക്ക് ഹാജരായില്ല. സഹോദരി ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച സജി സഹോദരിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതാണ്. ഇന്ത്യന്‍ ആര്‍മിയില്‍ എന്‍എസ്ജി കമാന്‍ഡോ ആയിരുന്ന സജി ഭാര്യയ്‌ക്കൊപ്പം കാനഡയില്‍ പോകുന്നതിന് വേണ്ടി സ്വയം വിരമിച്ച് നാട്ടിലെത്തിയതാണ്. എന്നാല്‍, കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും സജിക്ക് കാനഡയില്‍ പോകാന്‍ കഴിയാതെ വരികയും ചെയ്തു. വിവാഹ മോചനത്തിന് ഭാര്യയ്‌ക്കെതിരേ കേസും കൊടുത്തിരുന്നു. വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭാര്യയും മകനും കാനഡയിലാണ് താമസം. മക്കളില്‍ ഒരാള്‍ നാട്ടിലുണ്ട്. തിരുവല്ല പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ആക്രമിക്കാനെത്തിയ ആള്‍ക്കെതിരേ കേസ് എടുത്ത് ഏനാത്ത് പോലീസ്

അടൂര്‍: എസ്എന്‍ഡിപി ശാഖ വക ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് സ്വാദ് പോരെന്ന് പറഞ്ഞ് സെക്രട്ടറി…