നേപ്പാള്‍ വിമാനഅപകടം: മരിച്ചവരില്‍ മൂന്നു പേര്‍ മല്ലപ്പളളിയില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സുവിശേഷകര്‍: രണ്ടു പേര്‍ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചതിനാല്‍ രക്ഷപ്പെട്ടു: രാജു, അനില്‍, റോബിന്‍ എന്നിവരുടെ വേര്‍പാടില്‍ വിതുമ്പി നൂറോന്മാവിലെ തൊമ്മിക്കാട്ട് കുടുംബം

0 second read
Comments Off on നേപ്പാള്‍ വിമാനഅപകടം: മരിച്ചവരില്‍ മൂന്നു പേര്‍ മല്ലപ്പളളിയില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സുവിശേഷകര്‍: രണ്ടു പേര്‍ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചതിനാല്‍ രക്ഷപ്പെട്ടു: രാജു, അനില്‍, റോബിന്‍ എന്നിവരുടെ വേര്‍പാടില്‍ വിതുമ്പി നൂറോന്മാവിലെ തൊമ്മിക്കാട്ട് കുടുംബം
0

മല്ലപ്പള്ളി: നേപ്പാളില്‍ പൊഖ്‌റ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് മരിച്ച സംഭവത്തിനും ഒരു കേരളാ കണക്ഷന്‍. മല്ലപ്പളളിക്ക് അടുത്ത് ആനിക്കാട് നൂറോന്മാവില്‍ ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന് മടങ്ങിയവരില്‍ മൂന്നു സുവിശേഷകരും അപകടത്തില്‍ മരിച്ചു. രണ്ടു പേര്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചതിനാല്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് യാത്ര പറഞ്ഞു പിരിഞ്ഞ് പോയവര്‍ മരിച്ചുവെന്നതിന്റെ ഷോക്കിലാണ് മല്ലപ്പള്ളിയിലെ തൊമ്മിക്കാട്ട് കുടുംബം.

നേപ്പാളിലെ നാദിപ്പൂരിലെ പള്ളിയില്‍ കഴിഞ്ഞ 45 വര്‍ഷമായി സുവിശേഷവേല ചെയ്തിരുന്ന ആനിക്കാട് നൂറോന്മാവ് തൊമ്മിക്കാട്ട് വീട്ടില്‍ മാത്യു ഫിലിപ്പിന്റെ (കുട്ടച്ചന്‍-76) സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് 13 നാണ് അഞ്ചംഗ സംഘം നേപ്പാളില്‍ നിന്ന് വന്നത്. രാജു, റോബിന്‍, അനില്‍, ദീപക്, ശരണ്‍ എന്നീ സുവിശേഷ പ്രവര്‍ത്തകരാണ് 13 ന് പുലര്‍ച്ചെ അഞ്ചിന് ആനിക്കാട്ട് വന്നത്.

ഇതില്‍ രാജു, റോബിന്‍, അനില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ദീപക്, ശരണ്‍ എന്നിവര്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയിരുന്നു.
കാന്‍സര്‍ ബാധിതനായി രണ്ടു വര്‍ഷം മുന്‍പ് നാട്ടിലെത്തിയ മാത്യു ഫിലിപ്പ് കഴിഞ്ഞ 11 നാണ് മരിച്ചത്. സംസ്‌കാരം നിശ്ചയിച്ചിരുന്നത് 13 നാണ്. രാത്രി ഏഴു മണിയോടെ സംസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞ് അഞ്ചംഗ സംഘം മടങ്ങി. കൊച്ചിയില്‍ നിന്ന് മുംബൈയില്‍ എത്തിയ സംഘം അവിടെ നിന്ന് കാഠ്മണ്ഡുവിനുള്ള വിമാനത്തിനാണ് പോയത്. കാഠ്മണ്ഡുവില്‍ ദീപനും ശരണും ഇറങ്ങിയതിന് പിന്നാലെ യതി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ മറ്റ് മൂന്നു പേരും പൊഖ്‌റയിലേക്ക് പോവുകയായിരുന്നു.

വിമാനം കത്തിയമര്‍ന്ന് മൂവരും മരിച്ച വിവരം ദീപകും ശരണും തന്നെയാണ് നാട്ടിലുള്ളവരെ അറിയിച്ചത്. ഏറെ സ്‌നേഹത്തോടെ വന്ന് മടങ്ങിയവരില്‍ മൂന്നു പേരുടെ മരണം ഇവരെ ഞെട്ടിച്ചു കളഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …