
റാന്നി: മാര്‍ത്തോമ്മ സഭാ കൗണ്‍സില്‍ റാന്നി നിലയ്ക്കല്‍ ഭദ്രാസനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാമിന് കനത്ത തിരിച്ചടി. 174 വോട്ട് പോള്‍ ചെയ്തപ്പോള്‍ ജോര്‍ജിന് വെറും 13 വോട്ട് മാത്രമാണ് കിട്ടിയത്. ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍സ്ര് (എം) പ്രതിനിധിയാണ് ജോര്‍ജ് ഏബ്രഹാം.
74 വോട്ട് നേടിയ റവ. ജോര്‍ജ് വര്‍ഗീസ്, 73 വോട്ട് നേടിയ ഏലിയാമ്മ അലക്‌സ്, 62 വോട്ട് നേടിയ സജി വിളവിനാല്‍ എന്നിവരാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. തിരുവല്ലയില്‍ ബിജെപി നേതാവ് വിക്ടര്‍ ടി. തോമസിനും കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.