
പത്തനംതിട്ട: ഏറ്റവും കൂടുതല്‍ പരേഡ് നയിച്ചതിന്റെ അനുഭവ സമ്പത്തുമായി സ്വാതന്ത്ര്യദിന പരേഡില്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി ചന്ദ്രശേഖരന്‍.
ചന്ദ്രശേഖരന്‍ നായിക്കുന്ന പതിനെട്ടാമത്തെ പരേഡായിരുന്നു ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്നത്. ഇതിന് മുന്‍പ് ജില്ലയില്‍ 2018 ലെ സ്വാതന്ത്ര്യദിന പരേഡിനും പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും 2019 ലെ റിപ്പബ്ലിക് ദിന പരേഡിനും സ്വാതന്ത്ര്യദിന പരേഡിനും പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും 2022 ലെ പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും നേതൃത്വം നല്‍കി.
2008 മുതല്‍ 15 വരെ റിപ്പബ്ലിക്, സ്വാതന്ത്ര്യദിന പരേഡുകള്‍ക്ക് പഌറ്റൂണ്‍ കമാന്‍ഡറായി ജില്ലാ സായുധസേനാ പൊലീസിനെ അദ്ദേഹം നയിച്ചു. 2016 ല്‍ തൃശൂരില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിലൂടെയാണ് പൂര്‍ണമായി പരേഡിന്റെ ചുമതല വഹിച്ചു തുടങ്ങിയത്. കൊല്ലം ജില്ലയില്‍ 2017 ലെ റിപ്പബ്ലിക്, സ്വാതന്ത്ര്യദിന, പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡുകള്‍ക്കും 2018 റിപ്പബ്ലിക് ദിന പരേഡിനും 2020 ലെ സ്വാതന്ത്ര്യദിന പരേഡിനും പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും 2021 ലെ റിപ്പബഌക് ദിന പരേഡിനും അദ്ദേഹം നേതൃത്വം നല്‍കി.
തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിന് 2021 ഒക്‌ടോബര്‍ 21 ന് അദ്ദേഹം നേതൃത്വം നല്‍കി. ഇന്ന് അദ്ദേഹം പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്നത് പതിനെട്ടാമത്തെ പരേഡായിരുന്നു.