ഓണപ്പൂക്കളത്തിന് പൂവിന് തമിഴ്‌നാടിനെ ആശ്രയിക്കേണ്ട: അടൂരില്‍ നിന്നു വരും നല്ലൊന്നാന്തരം ബന്ദിപ്പൂവ്

0 second read
Comments Off on ഓണപ്പൂക്കളത്തിന് പൂവിന് തമിഴ്‌നാടിനെ ആശ്രയിക്കേണ്ട: അടൂരില്‍ നിന്നു വരും നല്ലൊന്നാന്തരം ബന്ദിപ്പൂവ്
0

അടൂര്‍: അത്തപ്പൂക്കളത്തിന് നിറമാകാന്‍ യുവ കര്‍ഷകന്‍വിളയിച്ച ബന്ദിപ്പൂക്കളും. കേരളത്തില്‍ പൂക്കളം ഒരുക്കാന്‍ തമിഴ്‌നാട് പൂക്കളാണ് ഉപയോഗിച്ചിരുന്നത്. അതിനൊരു ചേഞ്ച് എന്ന നിലയില്‍ നാട്ടു പൂക്കള്‍ വിളയിച്ചിരിക്കുകയാണ് ഏറത്ത് പഞ്ചായത്തിലെ ചൂരക്കോട് നടുവത്തുശേരില്‍ ജയകുമാര്‍. വീടിന് ചുറ്റുമുള്ള പുരയിടത്തിലും വയലിലുമായി 6000 മൂട് ബന്ദികളാണ് പൂവിട്ട് നില്‍ക്കുന്നത്. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പൂക്കളാണ്.

വച്ച് പിടിപ്പിച്ച് ഒന്നരമാസമായപ്പോഴേക്കും ബന്ദി പൂവിട്ടു തുടങ്ങി. രണ്ടര മാസമായപ്പോഴേക്കും പൂക്കള്‍ വിളപ്പെടുപ്പിന് പാകമായി. അടുത്ത ഞായറാഴ്ച്ച അത്തം പിറക്കുന്നതോടെ പൂവിന് ആവശ്യക്കാരേറും. കോവിഡ് കാലത്തെ നിയന്ത്രണം കാരണം തമിഴ്‌നാട്ടില്‍ നിന്നും പൂക്കള്‍ വരുന്നത് കുറഞ്ഞിരുന്നു. അന്ന് മുതലാണ് ജയകുമാര്‍ പൂ കൃഷി തുടങ്ങിയത്. അന്ന് പൂവിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ജയകുമാര്‍ സ്ഥിരമായി പൂ കൃഷി നടത്തുന്നതോടെ പഞ്ചായത്ത് ഇത്തവണത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജയകുമാറിന്റെ കൃഷിയില്‍ നിന്നുള്ള പ്രേരണ കൊണ്ട് പഞ്ചായത്തിലെ മറ്റ് പല കര്‍ഷകരും പൂ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരേയും ഉള്‍പ്പെടുത്തി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതായും ഇതിന്റെ ഭാഗമായുള്ള എക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകനായി ജയകുമാര്‍ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…