
ഇലവുംതിട്ട: കന്നുകാലി ചന്ത പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി ചന്ത നടത്തി സമരവുമായി സിപിഎം. 25 ന് രാവിലെ ഒമ്പതിന് നടക്കുന്ന സമരം മുന്‍ എംഎല്‍എയും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ കെസി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി. വി. സ്റ്റാലിന്‍, കര്‍ഷകസംഘം കോഴഞ്ചേരി ഏരിയ പ്രസിഡന്റ് ടി.പ്രദീപ്കുമാര്‍ ഏരിയാ കമ്മറ്റിയംഗം വി. വിനോദ് എന്നിവര്‍ പങ്കെടുക്കും.
ശരിക്കും ആര്‍ക്കെതിരേയാണ് പാര്‍ട്ടിയുടെ സമരം എന്നതിനെ ചൊല്ലി നാട്ടുകാര്‍ ആശയക്കുഴപ്പത്തിലാണ്. സംസ്ഥാനവും പഞ്ചായത്തും ഭരിക്കുന്നത്് സിപിഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയാണ്. ആറന്മുള എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സിപിഎമ്മാണ്. പന്തളം ബ്ലോക്ക് പഞ്ചായത്തും സിപിഎം ഭരിക്കുന്നു. ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷന്‍ ഉള്‍പ്പെടുന്ന മെഴുവേലി പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നതും സിപിഎം തന്നെ. പിന്നെ ആര്‍ക്കെതിരേയാണ് സിപിഎം സമരം നടത്തുന്നത് എന്നത് ഇതു സംബന്ധിച്ച നോട്ടീസില്‍ നിന്ന് വ്യക്തമല്ല. കന്നുകാലി ചന്ത ആരംഭിക്കാത്തത് നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തിയാണെന്ന് പറയുന്നുമുണ്ട്. ആരാണ് തുരങ്കം വയ്ക്കുന്നത് എന്നത് മാത്രം വ്യക്തമല്ല.
114 വര്‍ഷം മുന്‍പ് സരസകവി മൂലൂര്‍ മുന്‍കൈയെടുത്ത് തിരുവിതാംകൂര്‍ രാജാവില്‍ നിന്നും അനുമതി വാങ്ങി ആരംഭിച്ചതാണ് ഇലവുംതിട്ട ശ്രീമൂല രാജഗോപാല വിലാസം പബ്ലിക് മാര്‍ക്കറ്റ്. ബുധന്‍, ശനി ദിവസങ്ങളില്‍ സസ്യ മത്സ്യ മാംസ മാര്‍ക്കറ്റും മലയാളമാസം ഒന്‍പതാം തീയതി കന്നുകാലിയും ആരംഭിച്ചു. പിന്നീട് മാര്‍ക്കറ്റും അതിന്റെ സ്ഥലവും മെഴുവേലി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ആയി. കന്നുകാലി ചന്ത മലയാളം മാസം 9, 22 തീയതികളില്‍ പ്രവര്‍ത്തിക്കുന്നതിനും തീരുമാനമായി.
കാലാകാലങ്ങളില്‍ സസ്യ ചന്തയും കന്നുകാലി ചന്തയും പ്രത്യേകം ലേലം ചെയ്തു നികുതി പിരിക്കാന്‍ അവകാശം കൊടുത്തു. ഇലവുംതിട്ട കാളച്ചന്ത മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കന്നുകാലി ചന്തയായിരുന്നു. കാലക്രമത്തില്‍ കന്നുകാലി ചന്തയുടെ പ്രവര്‍ത്തനം നിലച്ചു. അത് പുനരാരംഭിക്കണം എന്ന് കേരള കര്‍ഷകസംഘം രണ്ടു നിവേദനം പഞ്ചായത്തില്‍ നല്‍കുകയും ചെയ്തു. ഇത് പ്രകാരം ലേലം ചെയ്യാന്‍ നടപടികള്‍ വരെ സ്വീകരിക്കുകയും ലേലം ഏല്‍ക്കാന്‍ ആളില്ലാത്ത വരികയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 31 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി മൂന്നുമാസത്തേക്ക് നേരിട്ട് നികുതി പിരിച്ച് ചന്ത നടത്താന്‍ തീരുമാനിച്ചു.
പഞ്ചായത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ ഈ മാര്‍ക്കറ്റ് പുനസ്ഥാപിക്കാനുള്ള തീരുമാനം ഗ്രാമപഞ്ചായത്ത് കമ്മിറ്റി എടുത്തിട്ടും അത് പ്രയോഗത്തില്‍ വരുത്താന്‍ തയാറാകാത്തതാണ് ഇവിടെ പ്രശ്‌നം. പഞ്ചായത്തിന്റെ ഏക വിപണന കേന്ദ്രവും വരുമാന മാര്‍ഗവും ഇലവുംതിട്ട മാര്‍ക്കറ്റാണ്. കെട്ടിട വാടകയും കറണ്ട് ചാര്‍ജും കൊടുത്തു വ്യാപാരം നടത്തുന്നു. അതേ സാധനങ്ങള്‍ മാര്‍ക്കറ്റിന്റെ നാലുവശവും വാഹനങ്ങളില്‍ കൊണ്ടുവന്നു വില്‍പ്പന നടത്തുന്നതുമൂലം മാര്‍ക്കറ്റ് ക്ഷയിച്ചു വരികയാണ്