തിരുവല്ല: ക്ഷേത്രദര്‍ശനം നടത്തി പ്രസാദവും വാങ്ങി തേങ്ങയുമുടച്ച് പിസി ജോര്‍ജ്. വിശ്വാസ സംരക്ഷണത്തിനായി വിശ്വാസി സമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. പെരിങ്ങര യമ്മര്‍കുളങ്ങര മഹാഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന വിനായക ചതുര്‍ത്ഥി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈശ്വര വിശ്വാസം ഇല്ലാത്തവര്‍ക്കും ഹൈന്ദവ ദൈവങ്ങള്‍ മിത്താണെന്ന് പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ക്ഷേത്ര ഭരണം എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു. ഈ രാജ്യത്തെ ഓരോ പൗരനും അവരവരുടെ ദൈവങ്ങളില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷ കമ്മിറ്റി സെക്രട്ടറി റ്റി.ആര്‍ ദേവരാജന്‍ അധ്യക്ഷത വഹിച്ച സമ്മേളനം ചാത്തങ്കരി ഭഗവതി ക്ഷേത്ര മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലാ പ്രസിഡന്റ്് എന്‍. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എന്‍ സന്തോഷ് കുമാര്‍, ഒ.സി മധു, മുരളീധരക്കുറുപ്പ്, സി. രവീന്ദ്രനാഥ്, എം.ജി ഗംഗാധരന്‍, കെ.പി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുമ്പായി ക്ഷേത്ര ദര്‍ശനം നടത്തിയ പി.സി ജോര്‍ജ് മേല്‍ശാന്തിയില്‍ നിന്നും പ്രസാദം ഏറ്റുവാങ്ങി നാളികേരവും ഉടച്ചു.