സംരക്ഷണഭിത്തി ബലം കൂട്ടാന്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മിച്ചത് തടിക്കഷണങ്ങള്‍ അടുക്കി: നാട്ടുകാര്‍ തടഞ്ഞപ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് എന്‍ജിനീയര്‍: റാന്നിയില്‍ റീബില്‍ഡ് കേരളായില്‍ കാണിച്ച ഈ പണി ഒരു രക്ഷയുമില്ലാത്തത്

0 second read
Comments Off on സംരക്ഷണഭിത്തി ബലം കൂട്ടാന്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മിച്ചത് തടിക്കഷണങ്ങള്‍ അടുക്കി: നാട്ടുകാര്‍ തടഞ്ഞപ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് എന്‍ജിനീയര്‍: റാന്നിയില്‍ റീബില്‍ഡ് കേരളായില്‍ കാണിച്ച ഈ പണി ഒരു രക്ഷയുമില്ലാത്തത്
0

റാന്നി: സംരക്ഷണ ഭിത്തിക്ക് ബലം കൂട്ടാന്‍ കോണ്‍ക്രീറ്റ് കട്ട നിര്‍മിച്ചത് തടിക്കഷണങ്ങള്‍ നിരത്തി. നാട്ടുകാര്‍ കണ്ടെത്തി തടഞ്ഞപ്പോള്‍ നോ പ്രോബ്‌ളമെന്ന് എന്‍ജിനീയര്‍. പഴവങ്ങാടി വലിയപറമ്പില്‍ പടിയില്‍ ബണ്ടു പാലത്തിന്റെ ഡി.ആര്‍ കെട്ടുന്നതിനാണ് കോണ്‍ക്രീറ്റ് ബോണ്ട് തൂണുകള്‍ കമ്പിക്ക് പകരം തടി ഉപയാഗിച്ച് വാര്‍ത്തത്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടക്കുന്ന റോഡിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.

വലിയപറമ്പ് പടി മുതല്‍ ബണ്ടുപാലം വരെയുള്ള ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന്റെ മറവിലെ അഴിമതിയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. തിരുവല്ലയില്‍ നിന്നും എത്തിച്ചതാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എന്നാണ് നിര്‍മാണ തൊഴിലാളികള്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ബണ്ടിന്റെ ഉള്ളിലായി കല്‍ക്കെട്ടിന്റെ ഇടയിലായിട്ടാണ് ഇത്തരം ബ്ലോക്കുകള്‍ ഉപയോഗിക്കുന്നത്.
ആയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് മറയാക്കിയാണ് നിര്‍മാണം നടത്തുന്നത്. ബണ്ടു പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഇത്തരം ബ്ലോക്കുകള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്.

കോണ്‍ക്രീറ്റ് തൂണുകളില്‍ ഇത്തരം തടികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനു ഒടുവിലാണ് ബ്ലോക്കില്‍ തടികള്‍ കണ്ടിത്തിയത്. റോഡ് പണി തുടങ്ങിയപ്പോള്‍ തന്നെ നിരവധി ദുരൂഹതകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് റോഡ് പൊളിച്ചിട്ടിട്ട് ഇതുവരെയും റോഡ് നിര്‍മ്മാണം നടത്തിയില്ല. ഇരുഭാഗത്തും താമസിക്കുന്ന ആളുകള്‍ വാഹനം മെയിന്‍ റോഡിലും മറ്റും കൊണ്ട് ഇടേണ്ട അവസ്ഥയാണ്.

കഴിഞ്ഞ ഏപ്രിലില്‍ നാട്ടുകാരെ കൂട്ടി നിര്‍മാണ ഉദ്ഘാടനം നടത്തിയിരുന്നു. എട്ടു മാസത്തിനകം പൂര്‍ത്തിയാക്കും എന്നു പറഞ്ഞ റോഡിന്റെ 10 ശതമാനം പോലും നിര്‍മാണം നടന്നിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ നിര്‍മ്മാണത്തിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി തട്ടിക്കൂട്ട് പണികള്‍ ഇന്നലെ നാട്ടുകാര്‍ തടഞ്ഞു.

 

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …