തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ 113 തസ്തികകള്‍ നിര്‍ത്തലാക്കി. നിലവില്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂപ്പര്‍ ന്യുമററിയായി തുടരാം. ഇവര്‍ വിരമിക്കുന്നതോടെ തസ്തിക ഇല്ലാതാകും. നിര്‍ത്തലാക്കിയ ഭൂരിപക്ഷം തസ്തികകളിലും നിലവില്‍ ജോലി ചെയ്യുന്നവരുണ്ട്.
കാലക്രമത്തില്‍ ജോലിക്ക് ആവശ്യമില്ലാത്ത തസ്തികകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഡഫേദാര്‍, അസിസ്റ്റന്‍ ലെപ്രസി ഓഫീസര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഫോട്ടോഗ്രാഫര്‍ എന്നിങ്ങനെയുള്ള തസ്തികകയാണ് ഇല്ലാതാകുന്നത്. 14 ജില്ലകളിലും അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ തസ്തിക ഇല്ലാതായി. നോണ്‍ മെഡിക്കല്‍ സൂപ്പര്‍ വൈസറുടെ 40 തസ്തികകള്‍ ആണ് 14 ജില്ലകളിലായി നിര്‍ത്തലാക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം6, കൊല്ലം, ആലപ്പുഴ, തൃശൂര്‍4, കോഴിക്കോട്, കാസര്‍കോഡ്, പത്തനംതിട്ട2, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ഒന്നു വീതം, മലപ്പുറം, പാലക്കാട്3 എന്നിങ്ങനെയാണ് നിര്‍ത്തലാക്കിയ തസ്തികകള്‍. ഒമ്പത് ഇലക്ട്രിഷ്യന്‍ തസ്തികകള്‍ ആണ് വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഇല്ലാതായിരിക്കുന്നത്. ഹെല്‍പ്പറുടെ 9 തസ്തികകളാണ് തിരുവനന്തപുരം (2), പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി അപ്രത്യക്ഷമാകുന്നത്. വിവിധ ജില്ലകളിലായി പ്ലംബറുടെ 17 തസ്തികകള്‍ ഇല്ലാതാകും.
ഇതിന് പുറമേ സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ സീനിയര്‍ കെമിസ്റ്റ്, കെമിസ്റ്റ് ഗ്രേഡ് രണ്ട്, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റില്‍ ഡഫേദാര്‍, സില്‍ക് സ്‌ക്രീന്‍ ഓപ്പറേറ്റര്‍, ഓപ്പറേറ്റര്‍ കം പ്രൊജക്ഷനിസ്റ്റ്, ഫോട്ടോഗ്രാഫര്‍ എന്നീ തസ്തികകള്‍ നിര്‍ത്തലാക്കി. കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ ബാര്‍ബര്‍, തിരുവനന്തപുരം ഡിഎംഓഫീസില്‍ പായ്ക്കര്‍, വിവിധ എച്ച്ഇആര്‍ യൂണിറ്റുകളില്‍ രണ്ട് പെയിന്റര്‍, രണ്ട് വെല്‍ഡര്‍, ബ്ലാക് സ്മിത്ത്, മൂന്ന് ജില്ലകളിലായി നാല് വാന്‍ ക്ലീനര്‍മാര്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്‌പോര്‍ട്ട വര്‍ക്‌ഷോപ്പില്‍ ടിങ്കര്‍, വെല്‍ഡര്‍, പര്‍ച്ചേസ് അസിസ്റ്റന്റ്, എറണാകുളം, കൊല്ലം ഡി.എം.ഓഫീസുകളില്‍ ഡെന്റല്‍ എക്യൂപ്‌മെന്റ് മെയിന്റനന്‍സ് ടെക്‌നിഷ്യന്‍ എന്നിങ്ങനെയുള്ള തസ്തികകളും ഓര്‍മയാകും.