ബൈക്ക് മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് തിരുത്തി ആറുമാസം കറക്കം: ന്യൂജന്‍ വണ്ടി മോഷ്ടാക്കള്‍ ഒടുവില്‍ പൊലീസ് പിടിയില്‍

0 second read
Comments Off on ബൈക്ക് മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് തിരുത്തി ആറുമാസം കറക്കം: ന്യൂജന്‍ വണ്ടി മോഷ്ടാക്കള്‍ ഒടുവില്‍ പൊലീസ് പിടിയില്‍
0

അടൂര്‍: തമിഴ്‌നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് തിരുത്തി കറങ്ങി നടന്ന യുവാക്കള്‍ മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ നമ്പര്‍ തിരുത്തി നടന്ന ന്യൂജന്‍ വണ്ടിക്കള്ളന്മാര്‍ നൂറനാട് പൊലീസിന്റെ കൈയിലാണ് അകപ്പെട്ടത്.

പള്ളിക്കല്‍ പഴകുളം ബിനു മന്‍സിലില്‍ ഷാനു(25), പഴകുളം പടിഞ്ഞാറ് ചരിവയ്യത്ത് മേലേതില്‍ മുഹമ്മദ് ഷാന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങനാട് പുത്തന്‍ചന്ത ജങ്ഷന് സമീപമുള്ള ഡോ. സുമാസ് ഇ.എന്‍.ടി ക്ലിനിക്കിന് മുന്നില്‍ പൂട്ടി വച്ചിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പള്‍സര്‍ 220 മോട്ടോര്‍ സൈക്കിള്‍ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 02.30നാണ് ഇവര്‍ മോഷ്ടിച്ചത്.

അടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിരവധി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹനം നൂറനാട് ഭാഗത്തേക്ക് പോയതായി സ്ഥിരീകരിച്ചിരുന്നു. വണ്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് അറിയിച്ചു. വിശദമായ പരിശോധനയില്‍ വ്യാജ നമ്പര്‍ ഘടിപ്പിച്ചു ഉപയോഗിച്ചു വന്നിരുന്ന വാഹനം നൂറനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണത്തില്‍ അടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ വാഹനമാണ് പ്രതികളുടെ കൈയിലുള്ളതെന്ന് തിരിച്ചറിയുകയും അടൂര്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

ഒന്നാം പ്രതി ഷാനു വധശ്രമക്കേസിലടക്കം പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. മനീഷ്, അജേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്‌

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…