അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് മാധ്യമപ്രവർത്തകന് പരിക്ക്

0 second read
Comments Off on അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് മാധ്യമപ്രവർത്തകന് പരിക്ക്
0

പത്തനംതിട്ട:അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കയറി മുതിർന്ന മാധ്യമപ്രവർത്തകനും സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റുമായ മൈലപ്ര മണിമന്ദിരത്തിൽ പി.ടി.മോഹനൻപിള്ള(58)യ്ക്ക് പരിക്കേറ്റു.കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇടിച്ചു കയറിയ ബൈക്കിൽ യാത്രചെയ്തിരുന്ന മുണ്ടുകോട്ടയ്ക്കൽ ഇടയിലേമുറിയിൽ ഗോകുൽ(23),സുമിത്ത് ഭവനിൽ സുമിത്ത്(22)എന്നിവർക്കും പരിക്കേറ്റു.

ഇവരെയും കോട്ടയത്തേക്ക് മാറ്റി.ശനിയാഴ്ച രാത്രി എട്ടരയോടെ പത്തനംതിട്ട  ശബരിമല ഇടത്താവളത്തിന് സമീപത്താണ് അപകടം.മോഹനൻ പിളള ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരുമ്പോൾ എതിർദിശയിൽ നിന്ന് വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ട് വാഹനങ്ങളിലുണ്ടായിരുന്നവരും റോഡിലേക്ക് തെറിച്ചുവീണു.ഒാടിക്കൂടിയവരാണ് മൂന്ന് പേരേയും ആശുപത്രിയിൽ എത്തിച്ചത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…