കന്നിമാസപൂജ: ശബരിമല ക്ഷേത്രനട 17ന് തുറക്കും

0 second read
Comments Off on കന്നിമാസപൂജ: ശബരിമല ക്ഷേത്രനട 17ന് തുറക്കും
0

ശബരിമല: കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്ര നട 17 ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. അന്ന് പ്രത്യേകപൂജകളില്ല. 18 ന് പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം, നെയ്യഭിഷേകം . രാവിലെ 7.30 ന് ഉഷപൂജ, 12.30 ന് ഉച്ചപൂജ. 22 വരെ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10 മണിക്ക് അടയ്ക്കും.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…