കൊടുമണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

0 second read
Comments Off on കൊടുമണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍
0

കൊടുമണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പന്തളം തെക്കേക്കര പറന്തല്‍ പൊങ്ങലടി അഭിഭവന്‍ വീട്ടില്‍ നിന്നും തട്ടയില്‍ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടില്‍ താമസം കെ.എസ്. അഭിജിത് (20) ആണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യം സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോയി പ്രതിയുടെ തുമ്പമണ്ണിലെ വാടകവീട്ടിലെത്തിച്ച് അവിടെ വച്ചു, മറ്റൊരു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ബലാല്‍സംഗം ചെയ്തു. പിന്നീട് പ്രതി താമസിക്കുന്ന ചന്ദ്രവേലിപ്പടിയിലെ വീട്ടിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ 16 ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ഇയാളുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ കൈയിലുണ്ട് എന്ന സന്ദേശം അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

തട്ടയിലെ വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു, പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അവധിയില്‍ പോയതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിനായിരുന്നു അന്വേഷണചുമതല. പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പോലീസ് കൈക്കൊണ്ടു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

മറ്റ് നിയമനടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ നിര്‍ദ്ദേശാനുസരണം കൊടുമണ്‍ എസ് എച്ച് ഓ പ്രവീണ്‍ ,അടൂര്‍ എസ് എച്ച് ഓ ശ്രീകുമാര്‍, എസ് സി പി ഓമാരായ ശിവപ്രസാദ് , പ്രമോദ്, സി പി ഓമാരായ മാരായ രാജീവന്‍ , അജിത്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…