സാഹിത്യകാരന്‍ പ്രഫ. സി.ആര്‍.ഓമനക്കുട്ടന്‍ അന്തരിച്ചു: അന്ത്യം കൊച്ചി ലിസി ആശുപത്രിയില്‍

0 second read
Comments Off on സാഹിത്യകാരന്‍ പ്രഫ. സി.ആര്‍.ഓമനക്കുട്ടന്‍ അന്തരിച്ചു: അന്ത്യം കൊച്ചി ലിസി ആശുപത്രിയില്‍
0

കൊച്ചി: സാഹിത്യകാരനും അധ്യാപകനുമായ പ്രഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80) അന്തരിച്ചു. കൊച്ചി ലിസി ആശുപത്രിയില്‍ ഉച്ചയ്ക്കു 2.50നായിരുന്നു വിയോഗം. 23 വര്‍ഷം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു. 2010ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1943 ഫെബ്രുവരി 13ന് കോട്ടയം തിരുനക്കരയിലായിരുന്നു ജനനം.

കോട്ടയം സിഎംഎസ് കോളജ്, കൊല്ലം എസ്എന്‍ കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാലുവര്‍ഷം പബ്ലിക് റിലേഷന്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി സേവനമനുഷ്ഠിച്ചു.സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായിരുന്നു. 1973 മുതല്‍ മലയാളം അധ്യാപകനായി. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്നു. 1998ല്‍ വിരമിച്ചു.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഉപദേശക സമിതി, ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, മഹാത്മാഗാന്ധി സര്‍വകലാശാല പാഠ്യപദ്ധതി പരിഷ്‌കരണ സമിതി, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയില്‍ അംഗമായിരുന്നു.

പ്രധാന കൃതികള്‍: കാല്‍പ്പാട്, ഓമനക്കഥകള്‍, പകര്‍ന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികള്‍, ഫാദര്‍ സെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍തണ്ണീര്‍, ദേവദാസ്, നാണു, കുമാരു.

ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനും നടി ജ്യോതിര്‍മയി മരുമകളുമാണ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…