പട്ടികജാതിക്കാര്‍ക്കുളള ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്: പത്തനംതിട്ട ജില്ലയില്‍ നാലിടത്ത് വിജിലന്‍സ് പരിശോധന: സംശയമുള്ളിടത്ത് ഫീല്‍ഡ് സര്‍വേ

0 second read
Comments Off on പട്ടികജാതിക്കാര്‍ക്കുളള ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്: പത്തനംതിട്ട ജില്ലയില്‍ നാലിടത്ത് വിജിലന്‍സ് പരിശോധന: സംശയമുള്ളിടത്ത് ഫീല്‍ഡ് സര്‍വേ
0

പത്തനംതിട്ട: പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ പരിശോധന. സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയില്‍ രണ്ട് നഗരസഭകളും രണ്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളും കേന്ദ്രീകരിച്ചാണ് വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജെ. രാജീവ്, കെ. അനില്‍കുമാര്‍, പി. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘം പത്തനംതിട്ട, തിരുവല്ല നഗരസഭകളിലും പന്തളം, കോന്നി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലും ഇവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. പട്ടികജാതിക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിലെ വിവേചനം, ഒരേ ആള്‍ക്കാര്‍ തന്നെ സ്ഥിരമായി ആനുകൂല്യം കൈപ്പറ്റുന്നുണ്ടോ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പന്തളം ബ്ലോക്കിലും പത്തനംതിട്ട നഗരസഭയിലും ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഫീല്‍ഡ് സന്ദര്‍ശനം വേണ്ടി വരുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. അത് ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഗുണഭോക്തൃ ലിസ്റ്റില്‍ പതിവ് പേരുകാരെയാണ് ചിലയിടത്ത് കണ്ടത്. ലിസ്റ്റ് തയാറാക്കുന്നത് ഗ്രാമസഭ ചേര്‍ന്ന് വേണമെന്നുളള നിബന്ധന പലയിടത്തും പാലിച്ചിട്ടില്ല. ആനുകൂല്യം അര്‍ഹരിലേക്ക് എത്തിക്കുക എന്നുള്ള ലക്ഷ്യം വച്ചുള്ളതാണ് പരിശോധന.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…