മനു കുളത്തുങ്കലിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

0 second read
Comments Off on മനു കുളത്തുങ്കലിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു
0

ഷാര്‍ജ: പ്രവാസി എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ മനു കുളത്തുങ്കലിന് അലിയാന്‍സ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ചാന്‍സിലര്‍ ഡോ. റോബര്‍ട്ട് ബ്ലെക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു.

അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും, വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ നടത്തുന്ന ശ്രമങ്ങളും പരിഗണിച്ചാണ് യൂണിവേഴ്‌സിറ്റി സെനറ്റും അക്കാഡമിക് കമ്മിറ്റിയും ഡോക്ടറേറ്റ് നല്‍കാന്‍ കഴിഞ്ഞമാസം തീരുമാനിച്ചത്.കോവിഡ് കാലഘട്ടത്തില്‍ 28 അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 70ലധികം കോഴ്‌സുകള്‍ ചെയ്തു ഗോള്‍ഡന്‍ ബുക്‌സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് റെക്കോര്‍ഡ് ഓഫ് ലണ്ടന്‍ ,ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയുടെ അംഗീകാരം നേടിയിരുന്നു. വേള്‍ഡ് എഡ്യൂക്കേഷന്‍ ഐക്കണ്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പിന്നീട് അദ്ദേഹത്തെ തേടിയെത്തി.

ഷാര്‍ജ സ്റ്റുഡന്‍സ് ടോപ്പ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അക്കാഡമിക് ഡയറക്ടറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. .

Load More Related Articles
Load More By Veena
Load More In GULF
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…