തിരുവല്ല: ഡ്രൈ ഡേയില്‍ വീട് കേന്ദ്രീകരിച്ച് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വില്പന നടത്തിയിരുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നെടുമ്പ്രം നടുവിലെമുറി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ എന്‍.എസ്. വിനോദ് (67) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ആറു ലിറ്റര്‍ മദ്യവും കണ്ടെടുത്തു. എക്സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ ബിജുവിന്റെയും ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റിവ് ഓഫീസര്‍ വി. രതീഷിന്റെയും നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും 2000 രൂപയും സംഘം പിടിച്ചെടുത്തു.
ബിവറേജസ് ഔട്ട്ലറ്റുകളില് നിന്നും വാങ്ങുന്ന വില കുറഞ്ഞ മദ്യം ഡ്രൈ ഡേയില്‍ ഇയാള്‍ ഇരട്ടി വിലക്കാണ് വിറ്റുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി.കെ. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്. അരുണ്‍ കൃഷ്ണന്, രാജിമോള്‍, ഡ്രൈവര്‍ വിജയന് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.