മണക്കാലായില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ കത്തിക്കുത്ത്: ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

0 second read
Comments Off on മണക്കാലായില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ കത്തിക്കുത്ത്: ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു
0

അടൂര്‍: കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നതിനിടെ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിക്ക കേസില്‍ ഒളിവിലായിരുന്ന രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.

മണക്കാല ചിറ്റാണി മുക്ക് കൊച്ചു പുത്തന്‍വീട്ടില്‍ ഷെബിന്‍ തമ്പി(27)ക്ക് കുത്തേറ്റ കേസില്‍ പിറവന്തൂര്‍ കറവൂര്‍ പെരുന്തോഴി കുടമുക്ക് പുരുഷമംഗലത്തു വീട്ടില്‍ രാഹുല്‍ (കണ്ണന്‍27), സുഹൃത്ത് കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് ഈറ മുരുപ്പേല്‍ സുബിന്‍(25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 ന് വൈകീട്ട് ആറിന് മണക്കാല ജനശക്തി നഗറില്‍ വച്ചായിരുന്നു സംഭവം.

രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ഷെബിന്‍. ഇടക്കാലത്ത് മറ്റൊരു ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ രാഹുലും സുബിനും ജയിലിലായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമുണ്ടായ സാമ്പത്തികവും കുടുംബ പരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ട്ടി നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച കത്തിക്കുത്ത് ഉണ്ടായത്. പുറത്തേറ്റ കുത്ത് മാരകമായിരുന്നു. ഷെബിന്റെ ശ്വാസകോശത്തിനും മുറിവേറ്റിരുന്നു. ഇയാള്‍കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച രാവിലെയാണ് പ്രതികളെ പിടികൂടിയത്. ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. മനീഷ്, സി.പി.ഓമാരായ ആര്‍.കെ. സൂരജ്, ശ്യാംകുമാര്‍, എസ്. അന്‍സാജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് പ്രതികളെ ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…