അടൂര്‍: ഇലങ്കത്തില്‍ ഭദ്രകാളി നവഗ്രഹക്ഷേത്രത്തിലെ ദേവീഭാഗവത നവാഹജ്ഞാന യജ്ഞത്തിന് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഭദ്രദീപം തെളിച്ചു. രക്ഷാധികാരി ടി.ഡി. സജി അധ്യക്ഷത വഹിച്ചു. ചികില്‍സ ധനസഹായ വിതരണവും പ്രഭാഷണവും ഡോ. എം.എം. ബഷീര്‍ മൗലവി നിര്‍വഹിച്ചു.
വിദ്യാഭ്യാസത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും മേപ്പടിയാന്‍ സിനിമ സംവിധായന്‍ വിഷ്ണു മോഹനനയും റവ. അനീഷ് പി. അലക്‌സിനെയും ആദരിച്ചു. യജ്ഞാചാര്യന്‍ മധു വൈരി ശങ്കരശര്‍മ്മ മഹാത്മ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് രാജുക്കുട്ടന്‍ പ്രസംഗിച്ചു.
20 മുതല്‍ 28 വരെയാണ് നവാഹ ജ്ഞാനയജ്ഞം. ഉത്സവം 29 മുതല്‍ ഒന്നു വരെ നടക്കും. 30 ന് പുലര്‍ച്ചെ അഞ്ചിന് കാര്‍ത്തികപൊങ്കാല, രാത്രി 7.30 ന് കുത്തിയോട്ട പാട്ടും ചുവടും. 31 ന് വൈകിട്ട് 5.30ന് സോപാന സംഗീതം, 6.30ന് പുഷ്പാഭിഷേകം രാത്രി 8.30 ന് നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും. ഒന്നിന് രാവിലെ 9 മുതല്‍ മഹാമൃത്യുഞ്ജയഹോമം.കളഭാഭിഷേകം, 3.30 മുതല്‍ കെട്ടുകാഴ്ച. 6.30ന് കളമൊഴുത്തുംപാട്ടും 10 ന് വടക്കുപുറത്ത് കളത്തില്‍ വലിയ ഗുരുതി.