
പത്തനംതിട്ട: സി.പി.ഐ. ജില്ലാ കമ്മറ്റിയംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ.എ.എം. അജിയുടെ സ്മരണയ്ക്കായി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഡോ. സ്‌ക്കറിയാസ് മാര്‍ അപ്രേം മെത്രാപോലി ത്തയെ തെരഞ്ഞെടുത്തു. 10,001 രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കലാസാംസ്‌കാരിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, നിയമബോധന പ്രവര്‍ത്തനം, ജൈവകൃഷി പ്രോത്സാഹനം എന്നീ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കുന്ന ശ്രദ്ധേയ വ്യക്തികള്‍ക്കാണ് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഡോ. പുനലൂര്‍ സോമരാജന്‍, ഡോ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഡോ: എം.എസ്. സുനില്‍, സംവിധായകന്‍ ഡോ: ബിജു, പുസ്തക പ്രസാധകന്‍ ഉണ്മ മോഹന്‍, സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി, പി. കെ മേദിനി എന്നിവരെയാണ് അവാര്‍ഡിന് തെരെഞ്ഞെടുത്തത്. 14 ന് രാവിലെ 11 ന് പ്രസ് ക്ലബ്ബില്‍ വച്ച് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകാരന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി. ജയന്‍, കണ്‍വീനര്‍ അഡ്വ: എ ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.