കട്ടപ്പന: വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി. ജെയ്ഷ് ചെറിയാനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. വ്യാഴം രാത്രി കട്ടപ്പനയിലെ വീട്ടില്‍ വച്ച് കൈക്കൂലി വാങ്ങവേയാണ് പിടിയിലായത്.
കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില് 10,000 രൂപ കൈക്കൂലി വേണമെന്ന് ജെയ്ഷ് ചെറിയാന് ആവശ്യപ്പെട്ടു. തുക കുറച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് കോട്ടയം കിഴക്കന്‍ മേഖല റേഞ്ച് എസ്പി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തില്‍, സിഐമാരായ ടിപ്സണ്‍ തോമസ്, മഹേഷ് പിള്ള എസ്ഐമാരായ സ്റ്റാന്‍ലി തോമസ്, ജോയ് എ ജെ, സുരേഷ് കെ എന്‍, സുരേഷ് കുമാര്‍ ബി, പ്രദീപ് പി എന്‍, ബിജു വര്‍ഗീസ്, ബേസില്‍ പി ഐസക്ക്, എസ്!സിപിഒമാരായ സനല്‍ ചക്രപാണി, ഷിനോദ് പി ബി, ബിന്ദു ടി ഡി, സുരേഷ് കെ ആര്, ദിലീപ് കുമാര്‍ എസ് എസ്, സന്ദീപ് ദത്തന്, വി ജാന്‍സി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.