കപ്ലങാ മുറിച്ചപ്പോള്‍ പ്ലിങ്! ഉള്ളില്‍ മറ്റൊന്ന്: ഗര്‍ഭിണിയായ കപ്ലങ കാണാന്‍ തിരക്ക്

1 second read
Comments Off on കപ്ലങാ മുറിച്ചപ്പോള്‍ പ്ലിങ്! ഉള്ളില്‍ മറ്റൊന്ന്: ഗര്‍ഭിണിയായ കപ്ലങ കാണാന്‍ തിരക്ക്
0

പുല്ലാട്: പഴുത്ത കപ്ലങ്ങാ കീറിയപ്പോള്‍ ഉള്ളില്‍ ഇതാ മറ്റൊന്ന്. പുല്ലാട് ട്രാവന്‍കൂര്‍ മെഡിക്കല്‍സ് ഉടമ ശശിധര പണിക്കര്‍ക്കാണ് ഇരട്ട ഫലമുള്ള കപ്ലങ്ങ ലഭിച്ചത്. ഫലവര്‍ഗങ്ങളില്‍ ഏറ്റവും ഇഷ്ടം ഏതിനോടാണെന്ന് ചോദിച്ചാല്‍ പണിക്കര്‍ ഒറ്റവാക്കില്‍ ഉത്തരം പറയും-കപ്ലങ്ങ. മരുമകന്റെ ഈ കപ്ലങ്ങ പ്രേമം കണ്ടിട്ടാണ് വള്ളംകുളത്തുള്ള വീടിന്റെ പറമ്പില്‍ നിന്ന ഓമയില്‍ നിന്നും ഒരെണ്ണം പറിച്ച് ഭാര്യാ മാതാവ് ശാന്തകുമാരി പഴുപ്പിച്ചു വച്ചത്.

വിവരമറിഞ്ഞ് ഭാര്യ രാജലക്ഷ്മിയും ഒത്ത് പണിക്കര്‍ അതിവേഗം വള്ളംകുളത്തെത്തി. അധികം പഴുത്ത കപ്ലങ്ങ ആയിരുന്നില്ല. വീട്ടിലെത്തി മുറിച്ചപ്പോഴാണ് ഉള്ളില്‍ മറ്റൊന്നു കൂടി കണ്ടത്. ഇത് ഇപ്പോള്‍ ഉപയോഗിക്കേണ്ട, നാലാളെ കാട്ടിയിട്ടു മതി പങ്കുവയ്ക്കല്‍ എന്നായി പണിക്കര്‍. വിചിത്ര ഫലം കാണാന്‍ സുഹൃത്തുക്കളുമെത്തി. ഫലം സമ്മാനിച്ച കൗതുകം അത്രവേഗം വേണ്ടന്നുവയ്ക്കാന്‍ ശശിധര പണിക്കര്‍ തയ്യാറായില്ല. നാട്ടുകാര്‍ക്ക് കാണാന്‍ സൂക്ഷിച്ച് വച്ചിരിക്കുകയാണ് കപ്ലങ്ങ.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…