താക്കോല്‍ദ്വാര ശസ്ത്രക്രിയ: അന്താരാഷ്ട്ര സെമിനാറില്‍ ഡോ സിറിയക് പാപ്പച്ചന്‍ പങ്കെടുത്തു

0 second read
Comments Off on താക്കോല്‍ദ്വാര ശസ്ത്രക്രിയ: അന്താരാഷ്ട്ര സെമിനാറില്‍ ഡോ സിറിയക് പാപ്പച്ചന്‍ പങ്കെടുത്തു
0

ബെല്‍ജിയ: ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ സെപ്റ്റംബര്‍ ഒടുവിലും ഒക്ടോബര്‍ ആദ്യ വാരവുമായി നടന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഗൈനെക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പി സംഘടിപ്പിച്ച താക്കോല്‍ദ്വാര ശസ്ത്രക്രിയ എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി ഗൈനക് ലാപ്പറോസ്‌കോപ്പി വിഭാഗം തലവന്‍ ഡോ സിറിയക് പാപ്പച്ചന്‍ പങ്കെടുത്തു.

യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഗൈനെക്കോളജിക്കല്‍ എന്‍ഡോ സ്‌കോപ്പി യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലേക്കു ഇന്ത്യയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ഡോക്ടറാണ് ഡോ സിറിയക്. യൂറോപ്യന്‍ സൊസൈറ്റിയുടെ 32-)മത് വാര്‍ഷിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയാ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അവരുടെ അനുഭവങ്ങളും നേരിടേണ്ടി വന്ന വെല്ലുവിളികളും സമ്മേളനത്തില്‍ പങ്കുവെക്കുകയുണ്ടായി. താക്കോല്‍ ദ്വാര ശസ്ത്രക്രിയയി ലൂടെ ഏറ്റവും ഭാരം കൂടിയ ഗര്‍ഭ പാത്രം നീക്കം ചെയ്തു ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ഡോ സിറിയക് തന്റെ അറിവുകള്‍ സമ്മേളനത്തില്‍ പങ്കുവെച്ചു.

താക്കോല്‍ ദ്വാര ശാസ്ത്രക്രിയയിലും വന്ധ്യതാചികിത്സയിലും ഉള്ള പ്രാഗല്‍ഫിയവും അറിവും കണക്കിലെടുത്തു ഡോ സിറിയക്ക് ഏറ്റവും മികച്ച പ്രതിനിധി എന്നനിലയില്‍ പ്രശംസ നേടുകയുണ്ടായി.

Load More Related Articles
Load More By Editor
Load More In WORLD
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…