മില്‍മ പ്ലാന്റില്‍ നിന്ന് പാലുമായി വന്ന വാഹനം ടയര്‍ പൊട്ടി തല കീഴായി മറിഞ്ഞു: ഡ്രൈവര്‍ക്ക് നിസാര പരുക്ക്

0 second read
Comments Off on മില്‍മ പ്ലാന്റില്‍ നിന്ന് പാലുമായി വന്ന വാഹനം ടയര്‍ പൊട്ടി തല കീഴായി മറിഞ്ഞു: ഡ്രൈവര്‍ക്ക് നിസാര പരുക്ക്
0

നരിയാപുരം: പല്ലാകുഴി ജങ്ഷന് സമീപം ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മില്‍മ പാലുമായി വന്ന വാഹനം തല കീഴായി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസാര പരുക്ക്. തട്ട തോലുഴം മില്‍മ പ്ലാന്റില്‍ നിന്ന് പാലുമെടുത്ത് വന്ന വാഹനമാണ് ഇന്ന് പുലര്‍ച്ചെ അഞ്ചിന് കൈപ്പട്ടൂര്‍ തുമ്പമണ്‍ റോഡില്‍ പല്ലാകുഴിക്ക് സമീപം മറിഞ്ഞത്. 150 ലിറ്റര്‍ പാലും തൈരും ഉണ്ടായിരുന്നു. ഇതിന്റെ ഭൂരിഭാഗവും കവര്‍ പൊട്ടി നഷ്ടമായി.

പാല്‍ വിതരണം ചെയ്യുന്നതിന് പോയതായതിനാല്‍ സാമാന്യം നല്ല വേഗത വണ്ടിക്കുണ്ടായിരുന്നു. ഇതിനിടെ ടയര്‍ വെടി തീരുകയും നിയന്ത്രണം കിട്ടാതെ വന്ന് റോഡിന്റെ സൈഡിലേക്ക് തല കീഴായി മറിയുകയുമായിരുന്നു. പൊട്ടാതെ ശേഷിച്ച പാല്‍ നീക്കം ചെയ്തിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…