ശബരിമല: ധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തിയായി പുത്തില്ലത്തു മന പി.എന്‍. മഹേഷ് തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് വൈലത്തൂര്‍ പൂങ്ങോട്ടുമന പി.ജി. മുരളിയാണ് മാളികപ്പുറം മേല്‍ശാന്തി. ഇന്ന് രാവിലെ സന്നിധാനത്ത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള വൈദേഹ് ആണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടത്തിയത്. മാളികപ്പുറം മേല്‍ശാന്തിയെ നിരുപമ ജി. വര്‍മ നറുക്കെടുത്തു.
പാമേക്കാവ് മേല്ശാന്തിയായായ മഹേഷ് പി.എന്‍ ഇത് പതിനൊന്നാം തവണയാണ് ശബരിമല മേല്‍ശാന്തിയായി അപേക്ഷ നല്‍കിയത് . പൂജാ ശീവേലി കഴിഞ്ഞ് പറമേക്കാവ് ക്ഷേത്ര ശ്രീകോവിലില്‍ പ്രാര്‍ത്ഥനാനിരതനായ സമയമാണ് ശബരിമല മേല്‍ശാന്തിയായി നറുക്ക് വീണത്.പാറമേക്കാവ് ക്ഷേത്ര മെല്ശാന്തിയായി ചുമതലയേറ്റിട്ട് ഡിസംബറിലെ ഒരു വര്‍ഷം പൂര്‍ത്തിയാകൂ.