തേനിയില്‍ വനിതാ ഫോറസ്റ്റ് ഗാര്‍ഡിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

0 second read
Comments Off on തേനിയില്‍ വനിതാ ഫോറസ്റ്റ് ഗാര്‍ഡിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
0

തേനി: ഫോറസ്റ്ററി ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വനിതാ ഗാര്‍ഡിനെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ റിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. പെരിയകുളം നോര്‍ത്ത് ഫോറസ്റ്റ് സ്ട്രീറ്റില്‍ നവനീത് കൃഷ്ണ(21)നാണ് അറസ്റ്റിലായത്. തേനി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ വൈഗ ഡാം ഏരിയയിലെ ഫോറസ്റ്ററി ട്രെയിനിങ് കോളജില്‍ ഫോറസ്റ്റ് ഗാര്‍ഡുകളുടെ മൂന്നു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വനിതാ ഗാര്‍ഡ്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ധര്‍മപുരി ജില്ലയിലെ അരൂര്‍ സ്വദേശിനിയാണ് ഗാര്‍ഡ്. ധര്‍മപുരിയില്‍ നിന്നും ഇവര്‍ സഞ്ചരിച്ച ബസ് പെരിയകുളം സ്റ്റാന്‍ഡില്‍ കയറാതെ തേനി റോഡിലെ മുനന്തല്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തുകയായിരുന്നു.

ഇവര്‍ ബസ് സ്‌റ്റേഷനിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ കാത്തുനില്‍ക്കവെ ഇതേ ക്യാമ്പില്‍ പങ്കെടുക്കാനായി സേലം ജില്ലയില്‍ നിന്നുള്ള ശമുവേല്‍ എന്ന് പേരുള്ള മറ്റൊരു ഫോറസ്റ്റ് ഗാര്‍ഡും എത്തി. ഇരുവരും ചേര്‍ന്ന് ഓട്ടോയില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. അതുവഴി വന്ന ഓട്ടോറിക്ഷ കെ കാണിച്ച് നിര്‍ത്തി അതില്‍ കയറി പെരിയകുളം ബസ് സ്റ്റാന്റിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പെരിയകുളം സ്റ്റാന്റിലേയ്ക്ക് പോകാതെ ഇരുവരെയും കയറ്റി ഓട്ടോറിക്ഷ മറ്റൊരു വഴിയിലേക്ക് കയറി താമരക്കുളം, ഡി കല്ലുപ്പെട്ടി, ലക്ഷ്മിപുരം വഴി എട്ടു കിലോമീറ്ററുകളോളം ചുറ്റി തേനി കോടതി പടിക്ക് സമീപം വരട്ടയാര്‍ ഭാഗത്തേയ്ക്ക് പോകുകയാണ് ചെയ്തത്. ഏറെ ദൂരം പോയതോടെ സംശയം തോന്നി ശമുവേല്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

വണ്ടി നിര്‍ത്തി ശമുവേല്‍ ഇറങ്ങി. എന്നാല്‍ വനിതാ ഗാര്‍ഡ് ഇറങ്ങു ന്നതിനു മുന്‍പ് ഓട്ടോറിക്ഷ മുന്നോട്ട് ഓടിച്ചു പോയി. ഭയന്നുപോയ വനിതാ ഗാര്‍ഡ് ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി. വഴിയില്‍ പരുക്കേറ്റ് കിടന്ന അവരെ നാട്ടുകാര്‍ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അറസ്റ്റിലായ നവനീതിനെതിരെ തെങ്കര,തേനി വനിത സ്‌റ്റേഷന്‍ എന്നിവിടങ്ങില്‍ പീഡന ശ്രമത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇയാളെ കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.ജയില്‍ മോചിതനായി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ വീണ്ടും പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…