
കോഴഞ്ചേരി: തലയോട്ടി വഴിയരികില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തോട്ടപ്പുഴശേരി പഞ്ചായത്തില്‍ കുറിയന്നൂര്‍ കട്ടേപ്പുറം
പെരുമ്പാറ റോഡരികിലെ മാലിന്യത്തിനിടയിലാണ് കഴിഞ്ഞ ദിവസം തലയോട്ടി
കണ്ടത്. യാത്രക്കര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചതോടെ അവര്‍ എത്തി ഇത്
കൊണ്ടുപോയിരുന്നു. രാസപരിശോധനയും മറ്റും നടത്തിയ ശേഷമായിരിക്കും
തുടര്‍ നടപടികള്‍ സ്വീകരിക്കുക. സ്ഥലത്ത് പോലീസ് കൂടുതല്‍ അന്വേഷണവും
നടത്തുന്നുണ്ട്.